ബാത്റൂം കഴുകാൻ മടിയാണോ? എങ്കിൽ ഈ ഒരു മാജിക് ചെയ്യൂ ബാത്റൂം വെട്ടി തിളങ്ങും.

നമ്മുടെ വീടുകളിൽ നാം അധികമായി തന്നെ ചെയ്യുന്ന ഒരു ക്ലീനിങ് പ്രവർത്തനമാണ് ബാത്റൂം ക്ലീനിങ്. പലവട്ടം ഉപയോഗിക്കുന്നതിന് ഫലമായി ബാത്റൂമിൽ ടൈലുകളിലും ക്ലോസറ്റുകളിലും മറ്റും ധാരാളം അഴുക്കുകളും കറകളും എല്ലാം പറ്റി പിടിച്ചിരിപ്പുണ്ടാകും. ഇവ ക്ലീൻ ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടും നിറഞ്ഞ ഒരു കാര്യമാണ്. എത്ര തന്നെ വില കൂടിയ ക്ലീനറുകളും മറ്റും വാങ്ങിയാലും പലപ്പോഴും നമുക്ക് നല്ലൊരു സാറ്റിസ്ഫാക്ഷൻ അതിൽ നിന്ന് ലഭിക്കാറില്ല.

അത്തരത്തിൽ യാതൊരു തരത്തിലുള്ള പ്രോഡക്ടുകളും വിപണിയിൽ നിന്ന് വാങ്ങിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ ക്ലോസറ്റും ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മാർഗമാണ് ഇതിൽ പറയുന്നത്. വളരെ എളുപ്പത്തിലും ചെയ്യാൻ സാധിക്കുന്നതും പെട്ടെന്ന് തന്നെ നല്ല റിസൾട്ട് കിട്ടുന്നതും ആയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇത്. ഇതിനായി നമുക്ക് നല്ലൊരു സൊല്യൂഷൻ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

ഇതിനായി ഒരു ബൗളിലേക്ക് അല്പം ഉപ്പും സോഡാപ്പൊടിയും ഇട്ടുകൊടുത്തതിനുശേഷം അല്പം വിനാഗിരി കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ആക്കാവുന്നതാണ്. പിന്നീട് അതിലേക്ക് ഏതെങ്കിലും ഒരു സോപ്പുപൊടിയോ അല്ലെങ്കിൽ ലിക്വിഡ് ഡിഷ് വാഷോ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് നമുക്ക് ബാത്റൂം ക്ലീനറായി ഉപയോഗിക്കാവുന്നതാണ്.

ഈയൊരു സൊല്യൂഷൻ ഒരല്പം ബാത്റൂമിലെ ടൈലുകളിലും മറ്റും ഒഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിലെ എല്ലാ അഴുക്കും കറയും തുരുമ്പിന്റെ കറയും എല്ലാം പെട്ടെന്ന് തന്നെ വിട്ടുപോരുന്നതാണ്. അതുമാത്രമല്ല അധികം ബലം പിടിക്കാതെയും ഉറക്കാതെയും അത് വിട്ടു കിട്ടുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.