നമ്മുടെ ഓരോ വീട്ടിലും നട്ടുവളർത്തുന്ന ഒരു ചെടിയാണ് കറിവേപ്പ്. ഏതൊരു കരയിൽ നിന്നും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില. അതിനാലാണ് ഇത് നമ്മുടെ വീടുകളിൽ നാം നട്ടുവളർത്തുന്നത്. കടകളിൽ നിന്നും മറ്റും ഇത് ധാരാളമായി വാങ്ങാൻ ലഭിക്കുമെങ്കിലും ഇവയിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ വീട്ടിൽ തന്നെ ഇവ നട്ടുവളർത്തുന്നതാണ് ഉചിതം.
എന്നാൽ ഇങ്ങനെ കറിവേപ്പില നട്ടു വളർത്തുമ്പോൾ പലപ്പോഴും അതിൽ പലതരത്തിലുള്ള കീടബാധകൾ ഉണ്ടാകുകയും പെട്ടെന്ന് തന്നെ വേപ്പ് മുരടിച്ച് പോവുകയും ചെയ്യുന്നു. അതുമാത്രമല്ല ചിലപ്പോൾ വേപ്പിന്റെ ഇലയുടെ അടിയിൽ വെള്ള നിറത്തിലുള്ള പ്രാണികളും മറ്റും വരികയും പിന്നീട് വേപ്പ് പൂർണമായി കരിഞ്ഞുപോകുന്ന അവസ്ഥയും കാണുന്നു.
ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും മറികടന്നുകൊണ്ട് വേപ്പ് നല്ലവണ്ണം തഴച്ചു വളരുന്നതിന് വേണ്ടിയിട്ട് പലരും പല തരത്തിലുള്ള വളപ്രയോഗങ്ങളും നടത്താറുണ്ട്. രാസവള പ്രയോഗവും വേപ്പിന് നടത്തി കൊടുക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വളപ്രയോഗങ്ങൾ പലപ്പോഴും നമ്മുടെ ശരീരത്തിന് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് സൃഷ്ടിക്കുക.
അത്തരത്തിൽ സൈഡ് എഫക്ട് ഇല്ലാതെ നമ്മുടെ വേപ്പ് നല്ലവണ്ണം തഴച്ചു വളരുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ വളപ്രയോഗമാണ് ഇതിൽ കാണിച്ചിട്ടുള്ളത്. ഏവർക്കും വളരെ എളുപ്പത്തിൽ വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ഒരു സൂപ്പർ വളപ്രയോഗം ആണ് ഇത്. ഇതിനായി കടലപ്പിണ്ണാക്ക് ആവശ്യമായി വരുന്നത്. 250 ഗ്രാം കടല പിണ്ണാക്കിലേക്ക് ആവശ്യത്തിന് കഞ്ഞിവെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഈയൊരു മിശ്രിതമാണ് വേപ്പിന്റെ ചുവട്ടിൽ നാം ഇട്ടുകൊടുക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.