നാം ദിവസവും അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. കടൽവെള്ളം വറ്റിച്ചാണ് പൊതുവേ ഉപ്പ് ഉണ്ടാകാറുള്ളത്. ചില സ്ഥലങ്ങളിൽ ഉപ്പ് ഘനികളും കാണാറുണ്ട്. അതിനാൽ തന്നെ ഉപ്പ് സമൃദ്ധിയായി തന്നെ നമുക്ക് ലഭിക്കുന്ന ഒന്നാണ്. കറികളിൽ രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കൂടുതലായി നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിനുമപ്പുറം ഒട്ടനവധി ഗുണഗണങ്ങൾ അടങ്ങിയിട്ടുണ്ട് ഇതിൽ. അത്തരത്തിൽ ഉപ്പ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറെ അധികം ടിപ്സുകളാണ് ഇതിൽ പറയുന്നത്.
വളരെ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് ഇവയെല്ലാം. ഇതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ഉപ്പ ഉപയോഗിച്ച് ആവി പിടിക്കുക എന്നുള്ളതാണ്. ആവി പിടിക്കുന്ന വെള്ളത്തിലേക്ക് അല്പം ഉപ്പും മഞ്ഞപ്പൊടിയും ഇട്ടുകൊടുത്ത് ആവി പിടിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ എല്ലാത്തരത്തിലുള്ള അലർജികളും നീങ്ങി കിട്ടുന്നതാണ്. ഉപ്പ് മൂക്കിനുള്ളിലെ ഇൻഫ്ളമേഷനുകളെ തടയുന്നു.
ഇതിനെ നല്ലൊരു ആന്റി ബാക്ടീരിയൽ ഗുണമുണ്ട്. അതുപോലെതന്നെ ഉപ്പ് നല്ലൊരു ക്ലീനിങ് ഏജന്റ് കൂടിയാണ്. ഈ ഉപ്പ് ഉപയോഗിച്ച് പാത്രങ്ങളിലെ കറയും അഴുക്കുകളും എല്ലാം നിഷ്പ്രയാസം നമുക്ക് വൃത്തിയാക്കാവുന്നതാണ്. ഇതിനായി കറയുള്ള പാത്രങ്ങളിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് അല്പം ഉപ്പും കൂടി ഇട്ട് തിളപ്പിച്ചാൽ മാത്രം മതിയാകും വളരെ പെട്ടെന്ന് തന്നെ അതിലെ കറകളെല്ലാം വിട്ടു കിട്ടുന്നതാണ്.
അതുപോലെ തന്നെ ആഹാര പദാർത്ഥങ്ങൾ ആയ ഇറച്ചി മീൻ എന്നിങ്ങനെയുള്ളവ ഉണക്കി സൂക്ഷിക്കുന്നതിനും ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ഉപ്പും ഉപയോഗിച്ച് ശരീരം മുഴുവൻ കഴുകുന്നത് ചർമത്തുണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെയും പ്രശ്നങ്ങളെയും കുറയ്ക്കുന്നതിന് സഹായകരമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.