ഈയൊരു കാര്യം ചെയ്താൽ മതി പാനിൽ നിന്ന് ദോശ എളുപ്പത്തിൽ വിട്ടു കിട്ടും.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് നോൺസ്റ്റിക് പാത്രങ്ങൾ. ദോശ ചട്ടി മുതൽ കൂട്ടാൻ വെക്കുന്ന ചട്ടി വരെ ഇന്ന് നോൺസ്റ്റിക്കായി മാറി കഴിഞ്ഞിരിക്കുകയാണ്. അത്തരത്തിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ നാം നേരിടുന്ന വലിയൊരു പ്രശ്നം എന്ന് പറയുന്നത് അതിലൊക്കെ കോട്ടിംഗ് വളരെ പെട്ടെന്ന് പോകുക എന്നുള്ളതാണ്.

   

ഇങ്ങനെ കോട്ടിങ് പോകുകയാണെങ്കിൽ നമുക്ക് ശരിയായ രീതിയിൽ അതിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുകയില്ല.

അത്തരത്തിൽ നാം പലപ്പോഴും വീട്ടിൽ നിന്ന് ഉപേക്ഷിച്ചു കളയുന്ന ഒരു നോൺസ്റ്റിക് മാത്രമാണ് നോൺസ്റ്റിക്ദോശ ചട്ടി. മറ്റു ചട്ടികളിൽ നിന്നും വ്യത്യസ്തമായി വളരെ വേഗത്തിൽ ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കും എന്നുള്ളതിനാൽ തന്നെ ഏതൊരു വീട്ടിലും കാണാൻ കഴിയുന്ന ഒന്നാണ് നോൺസ്റ്റിക്കിന്റെ ദോശതവ.

എന്നാൽ ഇതിലെ കോട്ടിംഗ് വിട്ടുപോന്നു തുടങ്ങുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ് ഇതിൽ ദോശ ഉണ്ടാക്കിയെടുക്കുക എന്നുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ നാം ഇത് ഉപേക്ഷിച്ചു കളയുകയാണ് പതിവ്. എന്നാൽ ഈ നോൺസ്റ്റിക് ദോശ തവ പഴയതുപോലെ ആകുന്നതിനു വേണ്ടി നമുക്ക് ഈ ഒരു സൂത്രം ചെയ്താൽ മതിയാകും.

ഇതിനായി ദോശ ചട്ടിയിലെ എല്ലാ അവശിഷ്ടങ്ങളും നല്ലവണ്ണം ഉറച്ചു കളഞ്ഞതിനുശേഷം അതിലേക്ക് അല്പം വെളിച്ചെണ്ണയും ഉപ്പും ചെറിയുള്ളിയും അരിഞ്ഞിട്ടത് കൊടുത്ത് ചെറു ചൂടിൽ മൂപ്പിച്ചെടുക്കേണ്ടതാണ്. ഇത് മൂത്തു വരുമ്പോൾ സി ഓഫ് ചെയ്യുകയും പിന്നീട് വീണ്ടും ഇത് അടുപ്പത്ത് വെച്ച് മൂപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ നോൺസ്റ്റിക് ദോശക്കല്ല് മയപെടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.