മോപ്പില്ലാതെ തറ തുടയ്ക്കാൻ ഇത്രയും എളുപ്പവഴികളോ? കണ്ടു നോക്കൂ.

നമ്മുടെ വീടുകൾ എന്നും വൃത്തിയായി ഇരിക്കുന്നതിനു വേണ്ടി ദിവസവും തറ അടിച്ചു വാരി തുടക്കുന്നവരാണ് നാം ഏവരും. ആദ്യകാലങ്ങളിൽ കുമ്പിട്ടിരുന്ന് തുണി ഉപയോഗിച്ചിട്ടാണ് നാം തറ മുഴുവൻ വൃത്തിയാക്കാറുള്ളത്. പിന്നീട് കാലങ്ങൾ മാറും തോറും തറ തുടയ്ക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രോഡക്ടുകളുടെ എണ്ണത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അത്തരത്തിൽ ഇന്ന് കൂടുതൽ ആളുകളും തറ തുടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് മോപ്പുകൾ.

   

കടകളിൽനിന്ന് വിലകൊടുത്തു വാങ്ങുന്ന മാപ്പുകൾ മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും കേടായി പോകുന്നു. ഒന്നെങ്കിൽ അത് പൊട്ടിപ്പോവുകയോ അല്ലെങ്കിൽ അതിന്റെ ക്ലോത്തുകൾ നശിച്ചു പോകുകയോ ആണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വളരെ വില കൊടുത്തുകൊണ്ട് തന്നെ മറ്റൊരു മോപ്പ് നാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതായി വരുന്നു.

എന്നാൽ ഇനി മോപ്പ് നാശമായി കഴിഞ്ഞാൽ വേറെ മാപ്പ് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല. അത്തരത്തിൽ മോപ്പ് ഉപയോഗിക്കാതെ തന്നെ വൃത്തിയായി വീട് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും എളുപ്പമാർഗം എന്ന് പറഞ്ഞത് മോപ്പിന്റെ പഴയ സ്റ്റിക്ക് ഉണ്ടെങ്കിൽ അതിലൂടെ ഒരു തുണി കയറ്റി വിട്ടിട്ട് തുടക്കുന്നതാണ്.

ഇത്തരത്തിൽ തുണി സ്റ്റിക്കിലൂടെ ഇട്ടുകൊടുത്തതിനുശേഷം വെള്ളത്തിൽ മുക്കി ഈസിയായി തറ തുടയ്ക്കാവുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീടുകളിൽ വൈപ്പർ ഉണ്ടെങ്കിൽ ഒരു തുണിയുടെ നടുഭാഗത്ത് ചെറിയൊരു ഹോൾ ഇട്ട് ആ വൈപ്പറിന്റെ ആ തുണി ഇറക്കി കൊടുത്തു നമുക്ക് നമ്മുടെ വീട് നല്ല വണ്ണം തുടച്ചു വൃത്തിയാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.