സേവനാഴി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കിടിലൻ സൂത്രം.

നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പ്രാതലുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഇടിയപ്പം. ഉണ്ടാക്കിയെടുക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും വളരെയധികം രുചിയാണ് ഇത് കഴിക്കാൻ. അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം കൂടിയാണ് ഇടിയപ്പം. അരിപ്പൊടി നല്ലവണ്ണം ചൂടുള്ള വെള്ളത്തിൽ കുഴച്ചെടുത്ത് സേവനാഴിയിൽ ഇട്ടിട്ടാണ് ഇടിയപ്പം തയ്യാറാക്കാറുള്ളത്.

   

ഇത്തരത്തിൽ സേവനാഴിയിൽ ഇടിയപ്പം ഇട്ടുകൊടുക്കുമ്പോൾ അത് പലപ്പോഴും ആ റൗണ്ടിന് മുകളിലേക്ക് കയറി വരാറുണ്ട്. ഇത്തരത്തിൽ ഇടിയപ്പം സേവനായിട്ടു കറക്കുമ്പോൾ പലപ്പോഴും ഒത്തിരി മാവാണ് റൗണ്ടിലെ മുകളിലേക്ക് വന്ന് വേസ്റ്റ് ആകാറുള്ളത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ യാതൊരു വിധത്തിലുള്ള മാർഗവും നമ്മുടെ മുൻപിൽ ഇല്ല.

അത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ സേവ് നാഴിയുടെ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി മാവ് നല്ല രീതിയിൽ കുഴച്ചെടുത്തതിനുശേഷം സേവനാഴിയിലേക്ക് നിറക്കേണ്ടതാണ്. പിന്നീട് ഇത് സേവനാഴിയുടെ പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി സേവനാഴിയുടെ അളവിൽ ഒരു പ്ലാസ്റ്റിക് കവർ കട്ട് ചെയ്ത് എടുക്കേണ്ടതാണ്.

പിന്നീട് ഈ കട്ട് ചെയ്ത കഷ്ണം മാവ് നിറച്ചതിനുശേഷം സേവനാഴിയുടെ മുകൾഭാഗത്തായി വെച്ചു കൊടുക്കേണ്ടതാണ്. പിന്നീട് സേവനാഴി അടച്ച് സാധാരണ തിരിച്ചു ഇടിയപ്പം ഉണ്ടാക്കുന്നതുപോലെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാവുകയില്ല. അതുമാത്രമല്ല ഒരു തരി മാവ് പോലും വേസ്റ്റ് ചെയ്യാതെ എല്ലാ മാവിനും ഇടിയപ്പം നമുക്ക് പെർഫെക്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതുമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.