അഞ്ചു പൈസ ചെലവില്ലാതെ ഗ്യാസ് ബർണർ ഈസിയായി വൃത്തിയാക്കാം.

നാമോരോരുത്തരും വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് ബർണർ ക്ലിനിക്. ഇടവിട്ട് സമയങ്ങളിൽ നാം ഈ ബർണറുകൾ ക്ലീൻ ചെയ്ത് വൃത്തിയാക്കാറുണ്ട്. ഇത്തരത്തിൽ ക്ലീൻ ചെയ്ത് വൃത്തിയാക്കുമ്പോൾ അതിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകളും കറകളും എല്ലാം പോവുകയും ഗ്യാസ് നല്ലവണ്ണം കത്തുകയും ചെയ്യുന്നതാണ്.

   

എന്നാൽ പലപ്പോഴും നാം സോപ്പും സോപ്പു പൊടിയും ഉപയോഗിച്ച് ബർണറുകൾ ക്ലീൻ ചെയ്യുമ്പോൾ ശരിയായിവിധം അത് ക്ലീനായി കിട്ടാറില്ല. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ഗ്യാസ് നഷ്ടമാണ് നമുക്ക് ഉണ്ടാവുന്നത്. അത് മാത്രമല്ല വളരെ വിലകൊടുത്ത് ഇത് ക്ലീൻ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും പലരും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ആരും വളരെ വിലകൊടുത്ത് ഇത്തരത്തിലുള്ള പ്രോഡക്ടുകളും മറ്റു വാങ്ങി ചെയ്യേണ്ട ആവശ്യമില്ല.

നമ്മുടെ വീട്ടിൽ തന്നെയുള്ള ഈയൊരു പദാർത്ഥം വെച്ച് ബർണറുകൾ ഈസിയായി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി വാളൻപുളിയാണ് ആവശ്യമായി വരുന്നത്. കറുത്ത നിറത്തിലുള്ള വാളൻപുളി അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം ഉടക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വാളൻപുളിയുടെ എല്ലാ സത്തും ആ വെള്ളത്തിലേക്ക് ഇറങ്ങി കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് അല്പം ഉപ്പും കൂടി ഇട്ടു കൊടുക്കേണ്ടതാണ്.

അതിനുശേഷം രണ്ട് ബർണറുകളും അതിലേക്ക് മുക്കി വെക്കേണ്ടതാണ്. ഇങ്ങനെ ഒരു 12 മണിക്കൂറെങ്കിലും മുക്കി വെക്കേണ്ടതാണ്. അതിനാൽ തന്നെ രാത്രി ജോലിയെല്ലാം കഴിഞ്ഞ് ഇത് മുക്കി വെച്ചാൽ മതിയാകും. പിന്നീട് ഒരു സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ഇത് നല്ലവണ്ണം ഉരച്ചു കഴിയേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.