ഈയൊരു സൂത്രം മതി കറ്റാർവാഴ അടിമുതൽ തഴച്ചു വളരാൻ.

ഒത്തിരി നേട്ടങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്ന ഒരു സസ്യമാണ് കറ്റാർവാഴ. മുഖകാന്തി വർധിപ്പിക്കുന്നതിന് വേണ്ടിയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും ശാരീരിക പരമായിട്ടുള്ള പല ബുദ്ധിമുട്ടുകളെ അകറ്റുന്നതിന് വേണ്ടിയും കറ്റാർവാഴ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ഇത്തരത്തിൽ അഴകും ആരോഗ്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ഒരു സസ്യമാണ് ഇത്. ഇത് പൊതുവേ നാം കടകളിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കാറാണ് ചെയ്യുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ നട്ടു വളർത്തിയ ഫ്രഷ് ആയിട്ടുള്ള കറ്റാർവാഴ ജെല്ല് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. എന്നാൽ ഒട്ടുമിക്ക വീടുകളിലും ഇത് നട്ടു വളർത്താൻ ഉണ്ടെങ്കിലും പലപ്പോഴും ഇത് ചീഞ്ഞു പോകുകയും കേടായി പോകുകയും ആണ് ചെയ്യുന്നത്.

എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു തരത്തിലുള്ള ചീച്ചലും കേടും അതിനെ വരികയില്ല. അത്തരത്തിൽ കറ്റാർവാഴ ശരിയായ വിധം നട്ടുവളർത്തുന്നതിന് വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ഇതിൽ കാണുന്നത്. ഏറ്റവുമാദ്യം കറ്റാർവാഴ നടുന്നതിന് വേണ്ടി ഒരു ചട്ടിയെടുത്ത് അതിന്റെ അടിവശത്ത് ഹോളുകൾ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിനാവശ്യമായിട്ടുള്ള മണ്ണ് നമുക്ക് സെറ്റ് ചെയ്യാവുന്നതാണ്. പാതി മണ്ണും പാതി ചകിരിച്ചോറും ഒരുപോലെ മിക്സ് ചെയ്ത ഈ ചട്ടിയിലേക്ക് നിറയ്ക്കാവുന്നതാണ്.

പിന്നീട് ഇതിൽ നമുക്ക് വളപ്രയോഗം നടത്താം. വളമായി ഇതിനെ ഇട്ടു കൊടുക്കേണ്ടത് മുട്ടയുടെ തോടും പഴത്തൊലി ഉണക്കിയതും ആണ്. നേന്ത്രപ്പഴത്തിന്റെ തൊലി നല്ലവണ്ണം ഉണക്കിയത് എടുത്ത് അത് ചെറിയ കഷണങ്ങളാക്കി നുറുക്കേണ്ടതാണ്. അതുപോലെ തന്നെ മുട്ടയുടെ തോട് നല്ലവണ്ണം പൊടിച്ചെടുക്കേണ്ടത് ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.