വെള്ള വസ്ത്രങ്ങൾ ഇങ്ങനെ കഴുകി നോക്കൂ കറകളെല്ലാം നീങ്ങി മിന്നിത്തിളങ്ങും.

കാഴ്ചയിൽ ഏറ്റവും ഭംഗിയുള്ളതും എന്നാൽ ആരും അത്രകണ്ട് ധരിക്കാൻ ആഗ്രഹിക്കാത്തതുമായ ഒന്നാണ് വെള്ള വസ്ത്രങ്ങൾ. പെട്ടെന്ന് തന്നെ കറയും അഴുക്കും പറ്റിപ്പിടിക്കും എന്നുള്ളതിനാലും അത് പെട്ടെന്ന് എടുത്തു കാണിക്കും എന്നുള്ളതിനാലും ആരും വെള്ള വസ്ത്രങ്ങൾ അത്രയ്ക്ക് ഉപയോഗിക്കാറില്ല. എന്നിരുന്നാലും കുട്ടികളുടെ യൂണിഫോമുകളും മറ്റും വെള്ളം നിറത്തിലാണ് കൂടുതലായി കാണുന്നത്.

   

ഇത്തരത്തിൽ വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ പേനയുടെ കറ ഭക്ഷണത്തിന്റെ കറകൾ എന്നിങ്ങനെ ഒട്ടനവധി കറകളും അഴുക്കുകളും വസ്ത്രങ്ങളിൽ പെട്ടെന്ന് തന്നെ പറ്റി പിടിക്കുകയും അത് വളരെയധികം ബുദ്ധിമുട്ടി വൃത്തിയാക്കേണ്ടി വരികയും ചെയ്യുന്നു. എത്രതന്നെ ബുദ്ധിമുട്ടിയാലും പലപ്പോഴും അത്തരം കറകൾ നീങ്ങി പോകാതെ അവിടെത്തന്നെ നിൽക്കുന്നതായി കാണാവുന്നതാണ്.

ഇത്തരത്തിലുള്ള വെള്ള വസ്ത്രങ്ങളിലെ ഏത് കറയും അഴുക്കും ഒറ്റ അലക്കലിൽ തന്നെ കളയുന്നതിന് വേണ്ടിയിട്ടുള്ള റെമഡികളാണ് ഇതിൽ കാണുന്നത്. നാല് തരം ഇതിൽ കാണുന്നത്. ഓരോ മെത്തേഡുകളും വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളതാണ്. ഇത്തരത്തിലുള്ള റെമഡികൾ ഉപയോഗിച്ച് വെള്ള വസ്ത്രങ്ങൾ കഴുകുകയാണെങ്കിൽ കറകളും അഴുക്കുകളും പോകുന്നതോടൊപ്പം തന്നെ വെള്ള വസ്ത്രങ്ങൾക്ക് കൂടുതൽ ബ്രൈറ്റ്നെസ്സ് കിട്ടുകയും ചെയ്യുന്നതാണ്.

ഇതിൽ ഏറ്റവും ആദ്യത്തെ സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവുമാദ്യം 2 ലിറ്റർ വെള്ളം നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഡിറ്റർജന്റെ ഒരു സ്പൂണും അല്പം സോഡാ പൊടിയും ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഈ വെള്ളത്തിലേക്ക് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ മുക്കി ഒരു മണിക്കൂറെങ്കിലും വയ്ക്കേണ്ടതാണ്. പിന്നീട് ഇത് വാഷ് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.