പലതരത്തിലുള്ള പ്രാണികളാണ് നമ്മുടെ ചുറ്റുപാടും കാണാൻ കഴിയുന്നത്. അവയിൽ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഈച്ചകൾ. ഇവ കൂട്ടത്തോടെ വീട്ടിലേക്ക് കയറി വരികയും ആഹാര പദാർത്ഥങ്ങളിലും മറ്റും വന്നിരുന്ന രോഗങ്ങൾ പരത്തുകയും ചെയ്യുന്നതാണ്. കൂടുതലായും ഇവ പഴങ്ങളിലും പച്ചക്കറികളുമാണ് വന്നിരിക്കാറുള്ളത്.
ഇത്തരത്തിൽ ഈച്ചകളെ മഴക്കാലത്താണ് കൂടുതലായും വീടുകളിൽ കാണാറുള്ളത്. ഇത്തരത്തിൽ കയറി വരുന്ന ഓരോ ഈച്ചകളേയും അപ്പാടെ തുരത്താൻ നാം ശ്രമിക്കാറുണ്ട്.ഇത്തരത്തിൽ ഈച്ചകളെ തുരത്തുന്നതിന് വേണ്ടി പല മാർഗങ്ങൾ നാം സ്വീകരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഫലം കാണാതെ പോകാറുണ്ട്. അത്തരത്തിൽ ഈച്ചകളെ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് ആട്ടിപ്പായിക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്.
വളരെ എളുപ്പത്തിൽ ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന റെമഡിയാണ് ഇത്. ഇതിനായി നമ്മുടെ എല്ലാം വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന കർപ്പൂരം മാത്രം മതിയാകും.കർപൂരത്തിന് നല്ലൊരു മണമാണ് ഉള്ളത്. ഈയൊരു മണം നമുക്ക് പ്രിയപ്പെട്ടതാണെങ്കിലും ഈച്ചകൾക്ക് ഇത് ആരോചകമാണ്. അതിനാൽ തന്നെ ഈ കർപ്പൂരം ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ എല്ലാ ആഴ്ചകളെയും നമുക്ക് വീട്ടിൽ നിന്ന് തുരത്താൻ സാധിക്കുന്നതാണ്.
ഇതിനായി ഒരു പാത്രം വെള്ളത്തിലേക്ക് അല്പം കർപ്പൂരം പൊടിച്ചിട്ട് കൊണ്ട് നമുക്ക് പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും അടുത്ത് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് പോയി കിട്ടും. അതുപോലെ തന്നെ ഈയൊരു വെള്ളം മുറ്റത്തും ഉമ്മർത്തും തളിക്കുകയാണെങ്കിൽ ഒരു ഈച്ച പോലും ആ പടി കയറി വരികയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.