നാമോരോരുത്തരും പലതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. ഇത്തരത്തിൽ നാം ധരിക്കുന്ന വസ്ത്രങ്ങൾ പലപ്പോഴും കീറി പോകാറുണ്ട്. ചിലത് കാലപ്പഴക്കം എത്തുമ്പോൾ കീറി പോകുന്നു. ചിലത് കമ്പനി മറ്റു വസ്തുക്കളിൽ കുത്തി കീറാറുണ്ട്. അതുപോലെ തന്നെ ചില വസ്ത്രങ്ങൾ അയേൺ ചെയ്യുന്ന സമയങ്ങളിൽ കരിഞ്ഞു പോകാറുണ്ട്. . നല്ല പഴയ വസ്ത്രങ്ങൾ ആണെങ്കിൽ ഒരല്പം കീറി കഴിഞ്ഞാൽ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ പുതിയ വസ്ത്രങ്ങളാണ് കീറുന്നതെങ്കിൽ അത് വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇത്തരത്തിൽ പുതിയ വസ്ത്രങ്ങളാണ് കീറുന്നത് എങ്കിൽ നാം ഓരോരുത്തരും തുന്നിക്കൊണ്ട് തയ്ച്ചുകൊണ്ട് അത് ശരിയാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ തുന്നിയാലും തൈച്ചാലും പലപ്പോഴും അതിന്റെ പാടുകൾ അങ്ങനെ തന്നെ നിൽക്കുന്നതാണ്. ഇത് ആ വസ്ത്രത്തിന്റെ ഭംഗി തന്നെ ഇല്ലാതാക്കുന്നു. എന്നാൽ ഇനി കീറിയതോ കത്തിയതോ വസ്ത്രങ്ങൾ തിന്നുകയോ തയ്ക്കുകയോ ഒന്നും ചെയ്യേണ്ട. തുന്നാതെയും തയ്ക്കാതെയും തന്നെ വളരെ പെട്ടെന്ന് തന്നെ അത് യോജിപ്പിച്ച് എടുക്കാവുന്നതാണ്.
അത്തരം ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്. 100% എഫക്ടീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്. യാതൊരു തരത്തിലുള്ള ചെലവും ഇല്ലാതെ കീറിയ തുണികൾ വസ്ത്രങ്ങളിൽ ഒട്ടിച്ചേർക്കുന്ന രീതിയാണ് ഇതിൽ കാണുന്നത്. ഇതിനായി കീറിയ ഭാഗത്ത് അതേപോലെയുള്ള ഒരു തുണിയെടുക്കേണ്ടതാണ്.
പിന്നീട് അതിനു മുകളിൽ അതിനേക്കാൾ ഒരല്പം വലുപ്പമുള്ള പ്ലാസ്റ്റിക് കവർ വെക്കേണ്ടതാണ്. പെട്ടെന്ന് ഉരുകി പോകാത്ത രീതിയിലുള്ള പ്ലാസ്റ്റിക് കവർ വേണം അതിനുമുകളിൽ വയ്ക്കാൻ. പിന്നീട് ഈ തുണി കഷ്ണവും വെട്ടിയ പ്ലാസ്റ്റിക് കവറും ഈ ഓട്ടയുടെ അടിഭാഗത്തായി വയ്ക്കേണ്ടതാണ്. കൂടുതലറിയുന്നതിന് വീഡിയോ കാണുക.