നമ്മുടെ വീടും ചുറ്റുപാടും നാം ദിവസവും വൃത്തിയാക്കുന്നവരാണ്. വിലകൂടിയ പല പ്രൊഡക്ടുകളും വിപണിയിൽ നിന്ന് വാങ്ങിയിട്ടാണ് ഇത്തരത്തിൽ വീട് വൃത്തിയാക്കി സൂക്ഷിക്കാറുള്ളത്. എന്നാൽ എത്ര തന്നെ വില കൂടിയ വസ്തുക്കൾ വാങ്ങി വൃത്തിയാക്കിയാലും പലപ്പോഴും കിച്ചണിൽ നിന്നും ബാത്റൂമിൽ നിന്നും ഡൈനിങ് ടേബിളിൽ നിന്നും എല്ലാം ദുർഗന്ധങ്ങൾ ഉണ്ടാകാറുണ്ട്. കുട്ടികളുള്ള വീടുകളിൽ നിന്നാണ് ഇത്തരം ഒരു പ്രശ്നം കൂടുതലായി കാണാറുള്ളത്.
ഇത്തരത്തിലുള്ള ദുർഗന്ധം നാം പലപ്പോഴും തിരിച്ചറിയാറില്ല. പുറത്തുനിന്ന് ഒരാൾ അകത്തേക്ക് കയറി വരുമ്പോൾ ആണ് ഇത്തരം ഒരു ദുർഗന്ധം നമുക്ക് ഫീൽ ചെയ്യുന്നത്. ഇത്തരത്തിലുള്ള ദുർഗന്ധം മറികടക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. അ അത്തരത്തിൽ ഡൈനിങ് ടേബിളിലെയും ബാത്റൂമിലെയും കിച്ചണിലെയും എല്ലാം ദുർഗന്ധം ഇല്ലാതാക്കുന്നതിന് വേണ്ടിയിട്ടുള്ള കിടിലൻ റെമഡികളാണ് ഇതിൽ കാണുന്നത്.
വളരെയധികം ഉപയോഗപ്രദം തന്നെയാണ് ഇത്തരത്തിലുള്ള ഓരോ റെമഡികളും. ഉപയോഗപ്രദം മാത്രമല്ല പൈസ ഒട്ടും ചെലവില്ല എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഇത്തരത്തിൽ ടോയ്‌ലറ്റിലെ ദുർഗന്ധം അകറ്റുന്നതിനു വേണ്ടി നാരങ്ങയുടെ തോലാണ് ആവശ്യമായി വേണ്ടത്. അതോടൊപ്പം തന്നെ കർപ്പൂരവും ആവശ്യമായി വരുന്നു. ഈ നാരങ്ങ പിഴിഞ്ഞെടുത്ത് ബാക്കിവരുന്ന ഈ തോലും കർപ്പൂരവും.
ഒരു നെറ്റിന്റെ തുണിയിലേക്ക് ഇട്ടു കൊടുത്തുകൊണ്ട്ആ തുണി നല്ലവണ്ണം കെട്ടി വയ്ക്കേണ്ടതാണ്. പിന്നീട് ഈ കെട്ടിവച്ച തുണിയും ടോയ്‌ലറ്റിലെ ഫ്ലഷിൽ ഇറക്കി വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോ പ്രാവശ്യവും ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ നാരങ്ങയുടെയും കർപ്പൂരത്തിന്റെയും സുഗന്ധം ബാത്റൂം മുഴുവൻ നിറയും അവിടുത്തെ ദുർഗന്ധം എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.