കരൾ എന്നുപറയുന്നത് മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. വയറിന്റെ മുകൾഭാഗത്തായി വലതുഭാഗത്തായിട്ടാണ് കരളിന്റെ സ്ഥാനം എന്ന് പറയുന്നത് ഇതിന് ഏകദേശം ഒന്നരക്കിലോ ഭാരം വരും. ശരീരത്തിലെ കരളിലെ വളരെയധികം ജോലികളാണ് കരൾ നിർവഹിക്കുന്നത് നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കൊടുലിലും ദഹിക്കുന്നു പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരെ കരളിലേക്കാണ് എത്തുന്നത് .
ശരീരത്തിന് വേണ്ട പോഷക വസ്തുക്കളെ ഭക്ഷണത്തെ ഭക്ഷണത്തിൽ നിന്ന് എടുക്കുന്നത് കരളാണ്. വൃക്കകൾ വഴി മൂത്രത്തിലൂടെ പ്രോട്ടീൻ വിഘടിച്ച് അമോണിയ എന്ന വസ്തു യൂറിയ ആക്കി മാറ്റി പുറത്തേക്ക് കളയുന്നു. ശരീരത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന പല വിഷ വസ്തുക്കളെയും ശരീരത്തിന് ഉപദ്രവം അല്ലാത്ത വസ്തുക്കളാക്കി മാറ്റുന്നത് കരളാണ്. കരളിൽ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമുള്ളത് ആണ്. പക്ഷേ കൊളസ്ട്രോൾ ക്രമാതീതമായി വർധിക്കുമ്പോൾ അത് ഹൃദയത്തിൽ രക്തക്കുഴലുകൾക്കും പ്രശ്നമുണ്ടാക്കാറുണ്ട്.
ഗ്ലൂക്കോസ് ഇരുമ്പ് വിറ്റാമിനുകൾ എന്നിവ ഭാവിയിലെ ആവശ്യത്തിന് വേണ്ടി കരൾ ഉണ്ടാക്കി വയ്ക്കുന്ന ഒരു കലവറ കൂടിയാണ് കരൾ. കരളിന്റെ പ്രധാന പ്രവർത്തനം എന്നു പറയുന്നത് ശരീരത്തിലെ രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തിൽ നിന്ന് വിഷാംശങ്ങളും മറ്റു മാലിന്യങ്ങളും പുറന്തള്ളുക എന്നതാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗങ്ങളുടെ മുന്നറിയിപ്പുകൾ ആയിരിക്കും എല്ലാ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കാതെ വരുമ്പോഴാണ് പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നത്.
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ എന്നു പറയുന്നത് ഇതിന്റെ പ്രവർത്തനത്തെക്കുറിച്ചും പ്രവർത്തന രീതികളെ കുറിച്ചും ഇതിനുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും ഇതിനെ എങ്ങനെ പ്രതിവിധി നേടാം എന്നതിനെക്കുറിച്ചും ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി കാണുക.