ഒഴിവുസമയങ്ങളിൽ നാമോരോരുത്തരും ചെയ്യുന്ന ഒന്നാണ് ക്രാഫ്റ്റ്. നമ്മുടെ വീട് മനോഹരമാക്കുന്നതിന് വേണ്ടി ഇത്രയുള്ള ക്രാഫ്റ്റ് വർക്കുകൾ നമ്മെ സഹായിക്കുന്നതാണ്. കൂടുതലായി നാം ഓരോരുത്തരും ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചിട്ടാണ്. നമ്മുടെ വീട്ടിൽ നമുക്ക് വേണ്ടാത്തത് ആയിട്ടുള്ള വേസ്റ്റ് പ്രോഡക്ടുകൾ ഉപയോഗിച്ചിട്ടാണ് കൂടുതലായി നാം ഇത്തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകൾ ഉണ്ടാക്കിയെടുക്കാൻ ഉള്ളത്.
അത്തരത്തിൽ നമ്മുടെ വീട് മനോഹരമാക്കുന്നതിന് വേണ്ടി വേസ്റ്റ് പ്രൊഡക്ടിൽ നിന്നുണ്ടാക്കുന്ന നല്ലൊരു ക്രാഫ്റ്റ് ഐഡിയ ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒരു ഫ്യൂസ് ആയ ബൾബും കാർബോർഡ് ചട്ടയും ഉണ്ടെങ്കിൽ ഈ ഒരു ക്രാഫ്റ്റ് നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ഐഡിയ ആണ് ഇത്.
ഇതിനായി ഫ്യൂസ് ആയിട്ടുള്ള എൽഇഡി ബൾബ് ആണ് ആവശ്യമായി വരുന്നത്. അതോടൊപ്പം തന്നെ ചന്ദനത്തിരിയുടെ പാക്കറ്റിനുള്ളിൽ ഉണ്ടാകുന്ന റൗണ്ടിലുള്ള കാർബോർഡ് പീസും ആവശ്യമായി വരുന്നു. ഈ ബൾബിന്റെ പിൻഭാഗം ഈ റൗണ്ട് കാർബോർഡിന്റെ ഉള്ളിലേക്ക് ഇറക്കിവയ്ക്കാൻ സാധിക്കുന്നതാണ്.
അങ്ങനെ ഇറക്കി വച്ചതിനുശേഷം എത്ര നീളം ആണോ അതിനു നമുക്ക് ആവശ്യമായി വേണ്ടത് അത്ര നീളത്തിൽ ആ കാർഡ്ബോർഡ് മുറിച്ചു കളയേണ്ടതാണ്. പിന്നീട് ഈ ബൾബിനെ അടിവശത്ത് വയ്ക്കാവുന്ന രീതിയിൽ ഈ കാർബോർഡിന്റെ ഒരു റൗണ്ട് പീസ് കട്ട് ചെയ്ത് എടുക്കേണ്ടതാണ്. അത് പശുവച്ച് നമുക്ക് അതിലേക്ക് ജോയിന്റ് ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.