വേനൽക്കാലം എന്ന് പറയുന്നത് വളരെയധികം ചൂട് നിറഞ്ഞ ഒരു കാലമാണ്. എങ്കിലും കുട്ടികൾക്ക് ഇത് സന്തോഷത്തിന്റെ ഒരു കാലം തന്നെയാണ്. ഈ വേനൽക്കാലത്താണ് എല്ലാ കുട്ടികളും ആഗ്രഹിക്കുന്ന സ്കൂൾ അവധി ഉണ്ടാവുന്നത്. മാത്രമല്ല ഈ സമയങ്ങളിലാണ് നമ്മുടെ ചുറ്റുപാടും ധാരാളം ചക്കയും മാങ്ങയും എല്ലാം ഉണ്ടാകുന്നത്. കടകളിൽ നിന്നും മറ്റും വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള പഴവർഗങ്ങൾ കഴിക്കുന്നതിനേക്കാൾ ഇരട്ടി രുചിയാണ് ഇത്തരത്തിലുള്ള പ്രകൃതിദത്തമായി തന്നെ ഉണ്ടാകുന്ന ചക്കയും മാങ്ങയും കഴിക്കുമ്പോൾ കിട്ടുന്നത്.
ഇത്തരത്തിൽ ചക്കയും മാങ്ങയും എല്ലാം സുലഭമായി ലഭിക്കുമ്പോൾ നമ്മുടെ വീട്ടിലേക്ക് നാം ക്ഷണിക്കാതെ തന്നെ കയറിവരുന്ന ശല്യക്കാരാണ് കൊതുകുകളും ഈച്ചകളും പ്രാണികളും എല്ലാം. ചക്കയുടെ മണിച്ചാൽ മതി ഈച്ചകൾ നമ്മുടെ വീട്ടിലേക്ക് കൂട്ടത്തോടെ കൂടി കയറുന്നതാണ്. ഈച്ചകൾ മാത്രമല്ല വെള്ളിച്ചകളും കുഞ്ഞിച്ചകളും മറ്റു പ്രാണികൾ എല്ലാം ഇത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് കയറി വരുന്നതാണ്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു അടിപൊളി റെമടിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഒരു സ്റ്റീൽ പാത്രത്തിൽ ചെറുതാക്കി മുറിച്ച പപ്പായയുടെ ഇല ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് 10 15 ഗ്രാമ്പുവും അല്പം വെള്ളവും ഒഴിച്ച് നല്ലവണ്ണം ഇത് തിളപ്പിക്കേണ്ടതാണ്.
ഇത് നല്ലവണ്ണം തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്തതിനു ശേഷം ചൊറുക്ക ഒഴിച്ചുകൊടുക്കാവുന്നതാണ്. ഈയൊരു മിശ്രിതം വീട്ടിൽ വയ്ക്കുകയാണെങ്കിൽ ഈച്ചയോ പല്ലിയോ പാറ്റയോ പ്രാണിയോ ഒന്നും തന്നെ വീട്ടിലേക്ക് കയറി വരികയില്ല. അതുപോലെതന്നെ നമുക്ക് നമ്മുടെ വീട്ടിൽ ചക്കക്കുരു എത്രനാൾ വേണമെങ്കിലും സൂക്ഷിക്കുന്നതിനുള്ള ടിപ്സുകളും ഇതിൽ കാണുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.