ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ വീടുകളിൽ കൂടി കൊണ്ടുവരുന്ന ഒന്നാണ് ഇലക്ട്രിക് ഉപകരണങ്ങൾ. ഇത്തരത്തിലുള്ള ഓരോ ഇലക്ട്രിക് ഉപകരണങ്ങളും ഓരോ തരത്തിലുള്ള ജോലികൾ എളുപ്പമാക്കുന്നതിന് നമ്മെ സഹായിക്കുന്നു. അത്തരത്തിൽ ഇന്ന് എല്ലാ വീട്ടിലും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് ഫ്രിഡ്ജ്. ആഹാര പദാർത്ഥങ്ങൾ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഫ്രിഡ്ജ് നാം ഉപയോഗിക്കുന്നത്.
ഈ ഫ്രിഡ്ജിൽ പച്ചക്കറികളും പഴവർഗങ്ങളും കറികളും എല്ലാം നാം മാറിമാറി സൂക്ഷിച്ചുവയ്ക്കാറുണ്ട്. ഇത്തരത്തിൽ ഓരോന്നും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പലപ്പോഴും അതിൽ കറകളും അഴുക്കുകളും പറ്റി പിടിക്കുകയും അതിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ ഇടവിട്ട സമയങ്ങളിൽ ഫ്രിഡ്ജ് നല്ലവണ്ണം ക്ലീൻ ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഫ്രിഡ്ജിൽ അഴുക്കും കറയും കരിമ്പനും പറ്റിപ്പിടിക്കുന്നതായിരിക്കും.
ഇത്തരത്തിൽ ഫ്രിഡ്ജിലെ ഓരോ പാർട്സും വളരെയധികം സൂക്ഷിച്ചുവേണം ക്ലീൻ ചെയ്യാൻ. ഇതിനായിട്ടുള്ള ഒരു സൂപ്പർ സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. ഏറ്റവും ആദ്യം ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനു മുൻപായി ഫ്രിഡ്ജിലെ എല്ലാ പദാർത്ഥങ്ങളും പുറത്തേക്ക് എടുത്തു വയ്ക്കേണ്ടതാണ്. പിന്നീട് ഫ്രിഡ്ജ് വ്യത്തിയാക്കാൻ നല്ല കോട്ടന്റെ തുണിയോ തർക്കിയോ ആണ് നാം എടുക്കേണ്ടത്. അല്ലാത്തപക്ഷം ഫ്രിഡ്ജിൽ കോറലുകളും സ്ക്രാച്ചുകളും വരുന്നതായിരിക്കും.
പിന്നീട് ഒരു ബൗളിലേക്ക് അല്പം ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഈ ടർക്കി അതിലേക്ക് മുക്കി ഫ്രിഡ്ജ് മുഴുവൻ തുടച്ചു വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈയൊരു സൊലൂഷനെ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഫ്രിഡ്ജ് കണ്ണാടി പോലെ തിളങ്ങുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.