നാം ഏവരും വളരെയധികം ഉപകാരപ്രദമായിട്ടുള്ള പല ടിപ്സുകളും ദിവസവും ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ കുറെയധികം നല്ല ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് ചോറ്റുപാത്രങ്ങൾ. അത്തരത്തിൽ ഏതൊരു പാത്രങ്ങളും പുതിയതായി വാങ്ങിക്കുമ്പോൾ അതിൽ സ്റ്റിക്കർ ഒട്ടിയിട്ടുണ്ടാകും. വളരെ എളുപ്പത്തിൽ നമുക്ക് പറിച്ചെടുക്കാൻ സാധിക്കുകയില്ല.
വലിച്ചെടുത്താലും പകുതി അതിൽ തന്നെ ഒട്ടി ഇരിപ്പുണ്ടാകും. എന്നാൽ അത്തരത്തിലുള്ള യാതൊരു പ്രശ്നവും കൂടാതെ തന്നെ പാത്രത്തിന്റെ മുകളിലുള്ള സ്റ്റിക്കർ ഈസിയായി എടുക്കുന്നതിനു വേണ്ടി പാത്രം ഏറ്റവുമാദ്യം ചൂടാക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് സ്റ്റിക്കർ ഇട്ടിരിക്കുന്ന ഭാഗമാണ് ചൂടാക്കേണ്ടത്. പിന്നീട് ഇത് പറിച്ചു കളയുകയാണെങ്കിൽ യാതൊരു തരത്തിലുള്ള പശയോ മറ്റോ ഇല്ലാതെ തന്നെ പെർഫെക്റ്റ് ആയി പോന്നു കിട്ടും.
ഇനി ഏതെങ്കിലും തരത്തിൽ പശ അതിലൊട്ടിയിരിക്കുന്ന് ഉണ്ടെങ്കിൽ അതിന്റെ മുകളിൽ അല്പം വിനാഗിരി ഒഴിച്ച് കൊടുത്ത് അല്പസമയത്തിനുശേഷം ഒരു തുണി വെച്ച് തുടക്കുകയാണെങ്കിൽ പെർഫെക്റ്റ് ആയി പോയി കിട്ടും. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം പലപ്പോഴും വളരെയധികം മെനക്കെട്ട് ചെയ്യുന്ന ഒന്നാണ് ക്ലോസറ്റ് ക്ലീനിങ്.
ഈയൊരു ലോകത്തിലെ എല്ലാ അഴുക്കുകളും കറകളും നീങ്ങുന്നതിനു വേണ്ടി നാം പല പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇത്തരം പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ചാലും പലപ്പോഴും നാം പ്രതീക്ഷിക്കുന്ന രീതിയിലുള്ള റിസൾട്ട് ലഭിക്കണമെന്നില്ല. അത്തരത്തിൽ വിലകൊടുത്ത് പ്രൊഡക്ടുകൾ വാങ്ങാതെ തന്നെ ക്ലോസറ്റ് എന്നും പുതിയത് പോലെ ആക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.