കയറിവരുന്ന ഓരോ ഈച്ചയെയും തുരത്താൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഈച്ച ശല്യം. ചില സമയങ്ങളിൽ ഈച്ച ധാരാളമായി തന്നെ ഈച്ചകൾ നമ്മുടെ വീട്ടിലേക്ക് കയറി വരുന്നു. കൂടുതലായി മഴക്കാലങ്ങളിൽ ആണ് ഇത്തരത്തിൽ ഈച്ചകൾ കയറിവരുന്നത്. ഇങ്ങനെ ഈച്ചകൾ അകത്തേക്ക് കയറി വരുമ്പോൾ അത് ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും വന്നിരിക്കുന്നു. ഇത് പലതരത്തിലുള്ള രോഗങ്ങളാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. വളരെ നിസ്സാരമായി കരുതുന്ന ഈയൊരു കാര്യം മാത്രം മതി നമ്മുടെ ജീവൻ തന്നെ പോകാൻ.

ഇത്തരത്തിലുള്ള ഈച്ചകളെ പൂർണ്ണമായും ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ വരെ ഈച്ചകളെ വീട്ടിൽ നിന്ന് ഓടിപ്പിക്കുന്നതിന് വേണ്ടി നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

അതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാതെ ഈച്ചയെ ഓടിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.ഈയൊരു റെമഡി പ്രയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വീടിന്റെ മുക്കിലും മൂലയിലും ഉള്ള എല്ലാ ഈച്ചകളും പോയിക്കിട്ടും. ഇതിനായി ഏറ്റവും ആദ്യം ഒരു കപ്പ് വെള്ളത്തിലേക്ക് അല്പം കർപ്പൂരം പൊടിച്ചെടുക്കുകയാണ് വേണ്ടത്. കർപ്പൂരത്തിന്റെ മണം ഈച്ചകൾക്ക് അരോചകമായതിനാൽ തന്നെ അത് പെട്ടെന്ന് പോയി കിട്ടുന്നതാണ്.

പിന്നീട് ഇതിലേക്ക് അല്പം സോഡാപ്പൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്. ഇവ രണ്ടും വെള്ളത്തിൽ നല്ലവണ്ണം കലക്കിയതിനുശേഷം തറ തുടക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈച്ച ശല്യം പോയി കിട്ടുന്നതാണ്. അതുപോലെ തന്നെ ഈച്ചകൾ കൂടുതലായി വരുമ്പോൾ കർപ്പൂരം വീട്ടിൽ കത്തിച്ചു വയ്ക്കുന്നതും ഈച്ചകളെ ഓടിപ്പിക്കുന്നതിന് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.