പലതരത്തിലുള്ള പ്രോഡക്ടുകൾ ആണ് നാം കടകളിൽ നിന്നും മറ്റും ദിവസവും വാങ്ങിക്കാറുള്ളത്. ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ ആയാലും വസ്ത്രങ്ങളായാലും മറ്റെന്ത് തന്നെയായാലും കടകളിൽ നിന്നും മറ്റും വാങ്ങിക്കുമ്പോൾ അതോടൊപ്പം ഒരു കവറും ലഭിക്കുന്നതാണ്. കൂടുതലായും പ്ലാസ്റ്റിക് കവറുകൾ തന്നെയാണ് ഇങ്ങനെ നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എല്ലാം നാം കത്തിച്ചു കളയുകയോ അല്ലെങ്കിൽ വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ഇത്തരത്തിൽ കത്തിച്ചു കളയുന്നതും വലിച്ചെറിഞ്ഞു കളയുന്നതും നമ്മുടെ അന്തരീക്ഷത്തിന് ദോഷകരമാണ്. അതിനാൽ തന്നെ ഈ പ്ലാസ്റ്റിക് കവറിന് നമുക്ക് സ്വയം റി യൂസ് ചെയ്യാവുന്നതാണ്. അത്തരത്തിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ഐഡിയ ആണ് ഇതിൽ കാണുന്നത്. ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഒരു സൂത്രപ്പണി തന്നെയാണ് ഇത്. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അടുക്കളയിൽ ഉപയോഗിക്കാവുന്ന.
ഒരു ഏപ്രൺ ആണ് തയ്യാറാക്കുന്നത്. ഇതിനായി വീതി കൂടിയ പ്ലാസ്റ്റിക് കവർ ആണ് കൂടുതലും അനുയോജ്യം. പ്ലാസ്റ്റിക് കവറിന്റ നല്ലവണ്ണം നിവർത്തിവെച്ചുകൊണ്ട് അതിന്റെ സൈഡ് ഭാഗം കട്ട് ചെയ്യേണ്ടതാണ്. നടുഭാഗം മുറിക്കാതെ വേണം സൈഡ് കട്ട് ചെയ്യാൻ. പിന്നീട് കവറിന്റെ നല്ല ഭാഗം തിരിച്ചു വെക്കേണ്ടതാണ്.
അതിനുശേഷം കവറിന്റെ മുകൾഭാഗത്തെ പിടിക്കുന്ന ഭാഗം കഴുത്തിന്റെ ആകൃതിയിൽ കട്ട് ചെയ്യേണ്ടതാണ്. പിന്നീട് അതിന്റെ തൊട്ടടുത്ത വശം കൈക്കുഴയുടെ മോഡലിൽ കട്ട് ചെയ്യേണ്ടതാണ്. പിന്നീട് നടുഭാഗത്ത് പൊന്തി നിൽക്കുന്ന പ്ലാസ്റ്റിക് ഒരല്പം കട്ട് ചെയ്തു കളയേണ്ടതാണ്. അതുപോലെ തന്നെ അടിവശത്തെ കവറിന്റെ ഭാഗം ഒരു ഷേപ്പിൽ കട്ട് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.