നമ്മുടെ ശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കരൾ എന്നു പറയുന്നത്. ശരീരത്തിൽ ഇതിന്റെ സ്ഥാനം എന്ന് പറയുന്നത് ഉദരത്തിന്റെ മുകൾഭാഗത്തായിട്ടാണ് വരുന്നത്. കരളിന്റെ ഭാരം എന്ന് പറയുന്നത് ഒന്നര കിലോഗ്രാം വരെയാണ്. കരളിനെ ബാധിക്കുന്ന ഏതൊരു അവസ്ഥയെയും സൂചിപ്പിക്കുന്ന ഒരു പൊതുവായ ഒരു പദമാണ് കരൾ രോഗം എന്ന് പറയുന്നത്. ഇത്തരം രോഗങ്ങൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ഇതെല്ലാം കരളിനെ നശിപ്പിക്കുകയും അതിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
ലോകമെമ്പാടുമുള്ള മരണം നിരക്കിന്റെ അഞ്ചാമത്തെ പ്രധാന കാരണം എന്ന് പറയുന്നത് കരൾ രോഗമായിട്ടാണ് പറയപ്പെടുന്നത്. ഇന്നത്തെ സമൂഹത്തിൽ പെരികിക്കൊണ്ടിരിക്കുന്ന ഒന്നാണ് കരൾ രോഗികളുടെ എണ്ണം. ഇതിന് കാരണമായി പറയുന്നത് അമിതമായ മദ്യപാനം കൊണ്ടും മോശമായ ഭക്ഷണക്രമങ്ങൾ കൊണ്ടുംപലതരത്തിലുള്ള അണുബാധകൾ കൊണ്ടുമൊക്കെ ഈ കരൾ രോഗങ്ങൾ വർദ്ധിക്കുന്നു.നമ്മുടെ ശരീരത്തിൽ കരൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിലും ശരീരത്തിലെ വിഷാദുകളുടെ ശുദ്ധീകരണത്തിലും കരൾ വളരെ വലിയ പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തെ ശുദ്ധീകരിക്കുന്നത് തന്നെ കരൾ എന്നുവേണമെങ്കിൽ പറയാം ശരീരത്തിന്റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത് കരൾ എന്നാണ് പറയപ്പെടുന്നത് ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക .
എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നു. കരളിനെ ബാധിക്കുന്ന രോഗങ്ങൾ എന്തൊക്കെ ആണെന്നും ഇതിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെ ആണെന്നും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.