നാളെ അതിവിശിഷ്ടമായ പ്രദോഷ ദിവസമാണ് മഹാവിഷ്ണു ഭക്തർക്ക് എങ്ങനെയാണോ ഏകാദശി ദിവസം ഏകാദശിവൃതം പോലെ ദേവി ഭക്തർക്ക് പൗർണമി ദിവസം പൗർണമി വൃതം പോലെ മഹാദേവ ഭക്തർക്ക് ഏറ്റവും വിശിഷ്ടമായ നാളാണ് പ്രദോഷം അഥവാ പ്രദോഷവ്രതം എന്ന് പറയുന്നത്. അപ്പം പ്രദോഷം എന്ന് പറയുന്ന ദിവസത്തിന് എന്താണ് ഇത്രയധികം പ്രത്യേകത മഹാദേവനുമായിട്ട് ബന്ധപ്പെട്ട് അതിന്റെ ഒരു ഐതിഹ്യം അല്ലെങ്കിൽ അതിന്റെ ഒരു കഥ എന്ന്.
പറയുന്നത് തന്നെ പാർവതീദേവിയെ സന്തോഷിപ്പിക്കാൻ ആയിട്ട് ഭഗവാൻ പ്രദോഷ ദിവസത്തിൽ പ്രദോഷ സന്ധ്യയിൽ നൃത്തമാടുന്നു എന്നാണ് ശിവപുരാണം പറയുന്നത്. പാർവതി ദേവിയെ സന്തോഷിപ്പിക്കാൻ ആയിട്ട് ഭഗവാൻ നൃത്തമാടുന്ന സമയത്ത് ബ്രഹ്മദേവൻ ആണ് താളം ഇടുന്നത് മഹാവിഷ്ണു ഭഗവാൻ ചെണ്ടകൊട്ടുന്നു സരസ്വതി ദേവി വീണ വായിക്കുന്നു അതുപോലെതന്നെ പാട്ടുപാടുകയാണ് അങ്ങനെ സകല ദേവീ ദേവന്മാരും ഒത്തുകൂടുന്ന.
ആ ഒരു സന്ധ്യ അസ്തമയത്തിനു മുമ്പുള്ള ഏതാണ്ട് ഒരു 3 കാൽ നാഴികയും ശേഷമുള്ള നാഴികയും ആണ് പ്രദോഷ സന്ധ്യ എന്ന് പറയുന്നത്. ഒരു നാഴിക എന്ന് പറഞ്ഞാൽ ഏകദേശം 24 മിനിറ്റ് അപ്പം മൂന്നേകാൽ നാഴിക എന്ന് പറയുമ്പോൾ നിങ്ങൾക്ക് കണക്കാക്കാൻ സാധിക്കുന്നതാണ് അസ്തമയത്തിനു മുമ്പും അസ്തമയത്തിനു ശേഷമുള്ള ഈ പറയുന്ന മൂന്നേകാൽ നാഴിക.
അതായത് നാളത്തെ ദിവസം പ്രദോഷ വ്രതം ആചരിക്കുന്നവർ ഇന്ന് സന്ധ്യയ്ക്ക് തന്നെ അരിയാഹാരങ്ങൾ എല്ലാം ഉപേക്ഷിച്ച് സങ്കൽപം എടുക്കണം സങ്കല്പമെടുക്കുക എന്ന് പറയുമ്പോൾ വൈകുന്നേരം നിലവിളക്ക് കൊളുത്തി അല്ലെങ്കിൽ ക്ഷേത്രത്തിൽ സന്ദർശിച്ച് നമുക്ക് ഭഗവാനോട് പറയാൻ ഭഗവാനേ ഞാൻ നാളത്തെ പ്രദോഷവ്രതം എടുക്കാൻ ആയിട്ട് അതിയായി ആഗ്രഹിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.