വാസ്തു ശാസ്ത്രപ്രകാരം അനുകൂലമായ രീതിയിൽ വീട് വെച്ചാൽ, അതിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. ഭൂമിയുടെ ഊർജ്ജ തരംഗങ്ങൾ അവിടെ താമസിക്കുന്ന ആളുകൾക്ക് അനുകൂലമായി വരുന്ന രീതിയിൽ വരുത്തിത്തീർക്കുക എന്നുള്ളതാണ് വാസ്തു ശാസ്ത്രം. അതുകൊണ്ടു തന്നെ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. അതുപോലെ വാസ്തു ശാസ്ത്രം പാലിക്കാതെ പണി കഴിപ്പിക്കുന്ന വീടുകളിൽ താമസിക്കുന്നവർക്കും പല തരത്തിലുള്ള വെല്ലു വിളികൾ നേരിടാം. അതോടൊപ്പം സമയദോഷം കൂടി ഉണ്ടാവുകയാണെങ്കിൽ അതിന്റെ ആഘാതം ഇരട്ടിയാകുന്നു. ഇന്ന് വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയുടെ സ്ഥാനത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. വീട്ടിൽ ഏറ്റവും പ്രാധാന്യമുള്ള മുറിയാണ് അടുക്കള.
കാരണം എപ്പോഴും അഗ്നി എരിയുന്ന ഒരു സ്ഥലമാണ് ഇത്. അഗ്നിയുടെ സാന്നിധ്യം അനുകൂലമായി വരുകയാണെങ്കിൽ ആ വീട്ടിൽ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുന്നു. വാസ്തു ശാസ്ത്ര പ്രകാരം അഗ്നിയും ജലവും വളരെ പ്രധാനപ്പെട്ടതാണ്. വടക്ക് കിഴക്ക് മൂലയിലാണ് അടുക്കളയുടെ സ്ഥാനം. അതുപോലെ അടുക്കളയോടു ചേർന്ന് ഒരു കിണർ കൂടി വരികയാണെങ്കിൽ ആ വീട്ടിൽ ഐശ്വര്യവും സമൃതിയും വന്നുചേരും. അതുപോലെ അടുക്കള തെക്ക് കിഴക്ക് ഭാഗത്തായി അഗ്നികോണിൽ നിർമ്മിക്കുന്നവരും ഉണ്ട്. ഇവിടെ വെള്ളത്തിന്റെ സാന്നിധ്യം ഉള്ളതു കൊണ്ട് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുന്നു.
എന്നാൽ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ വരുന്നത് പ്രശ്നമാകുന്നില്ല. അതുകൊണ്ടു തന്നെ അടുക്കള വടക്ക് കിഴക്ക് ഭാഗത്തായി വരുന്നതാണ് ഏറ്റവും അനുയോജ്യം. അടുക്കളയിൽ പാചകത്തിന് ശേഷമോ മുമ്പോ ആഹാര സാധനങ്ങൾ തുറന്നു വെക്കുന്നതും ദോഷങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ അടുക്കള പരിസരത്ത് മാലിന്യങ്ങൾ കുന്നു കൂടുന്നതും ദോഷങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ കിഴക്ക് ഭാഗത്തിന് അഭിമുഖമായി നിന്ന് വേണം അഗ്നി കത്തിക്കാൻ. അതോടൊപ്പം സൂര്യഭഗവാനെ പ്രാർത്ഥിക്കുകയും സൂര്യ കിരണങ്ങൾ കടന്നു വരുന്ന രീതിയിലുമാകണം അഗ്നി ജ്വലിപ്പിക്കേണ്ടത്. ഇതെല്ലാം വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.