ഭഗവാന് ചില പുഷ്പങ്ങൾ അർച്ചന നടത്തി സമർപ്പിക്കുകയാണെങ്കിൽ നമ്മുടെ ഏത് ആഗ്രഹങ്ങളും നിറവേറി കിട്ടും.അതുപോലെ സാമ്പത്തിക അഭിവൃദ്ധിയിൽ എത്തിച്ചേരുകയും ചെയ്യും. ഇവർക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും സന്തോഷങ്ങളും വന്ന് ചേരും. ചില പുഷ്പ്പങ്ങളിൽ വളരെയധികം പോസിറ്റീവ് എനർജി അടങ്ങിയിട്ടുണ്ട്.
ഇത്തരം പുഷ്പ്പങ്ങളാണ് പൂജ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം പുഷ്പങ്ങൾ കൊണ്ട് മാല നിർമ്മിച്ച് ഭഗവാന് സമർപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ ഏതൊരു കാര്യവും സാധിച്ചെടുക്കാൻ പറ്റും.
ഇത്തരത്തിൽ ഗണപതി ഭഗവാന് എരുക്കിന്റെ പൂവ്കൊണ്ട് അർച്ചന നടത്തി പ്രാർത്ഥിച്ചാൽ വളരെയധികം ഫല സിദ്ധി ലഭിക്കുന്നു. അതുപോലെ ജീവിതത്തിലെ ഏതു തടസ്സങ്ങളും പരിഹരിക്കപ്പെടും. എരിക്ക് വളരെ ഔഷധ മൂല്യമുള്ള ഒരു സസ്യമാണ് . ഇത് നമ്മുടെ നാട്ടിൻ പുറങ്ങളിലും പറമ്പുകളിലും കാണുന്നതാണ്. അതുപോലെ ഗണപതി ഭഗവാന് കറുക മാല ചാർത്തി പ്രാർത്ഥിച്ചാലും വിശേഷാൽ അനുഗ്രഹം ലഭിക്കും. ഇതെല്ലാം ദീർഘകാലമായി നടക്കാത്ത ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ സഹായിക്കുന്നു.
അതുപോലെ വീടിന്റെ വടക്ക് ഭാഗത്തോ വടക്കുകിഴക്കേ ഭാഗത്തോ വിസ്താരം ഉള്ള പാത്രത്തിൽ വെള്ളം ഒഴിച്ച് അതിൽ എരിക്കിൻ പൂവ് നിക്ഷേപിച്ചാൽ വളരെ പോസിറ്റീവ് എനർജി ലഭിക്കും. അതുപോലെ ക്ഷേത്രങ്ങളിൽ ഭഗവാന് ഈ പുഷ്പ്പങ്ങൾ കൊണ്ട് അർച്ചന അർപ്പിച്ച് നിവേദ്യവും വിളക്കും സമർപ്പിക്കുക. അതോടൊപ്പം ഐശ്വര്യ പൂർണമായ ഒരു ജീവിതം ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.