നമ്മുടെ വീടുകളിൽ ധാരാളം ചെടികളും പൂക്കളും എല്ലാം നിറഞ്ഞുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളുടെ മുൻഭാഗങ്ങളിലും ഇത്തരത്തിലുള്ള നല്ല പൂക്കൾ ഉള്ള ചെടികളും മറ്റും നട്ടുപിടിപ്പിച്ചു വളർത്താറുണ്ട്. വളരെ വിലകൂടിയ ചെടികളും അലങ്കാരത്തിന് വേണ്ടി നാം നമ്മുടെ വീടുകളിൽ നട്ടപിടിപ്പിച്ച് വളർത്താറുണ്ട്.
എന്നാൽ ഇത്തരത്തിൽ വളർത്തുന്ന ചെടികൾ പലപ്പോഴും നമുക്ക് പലതരത്തിലുള്ള ദോഷകരമായിട്ടുള്ള ഫലങ്ങൾ നൽകാറുണ്ട്. അത്തരത്തിൽ ഒരു ചെടിയാണ് എംഫോബിയ. കാഴ്ചയിൽ നല്ല ഭംഗിയുള്ള ഒരു ചെടിയാണ് ഇത്. ഒട്ടും കെയർ ചെയ്യാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിച്ചു വളർത്താൻ സാധിക്കുന്ന ഒരു ചെടി കൂടിയാണ് ഇത്.
ഒരുതരത്തിലുള്ള വളവും കൊടുക്കാതെ തന്നെ നിറയെ പൂക്കൾ ഇതിൽ ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ഒട്ടുമിക്ക വീട്ടുകാരും ഈ ഒരുനട്ടു പരിപാലിക്കുന്നു. എന്നാൽ ഈയൊരു ചെടി നമ്മുടെ വീടുകളിൽ നട്ടു പരിപാലിക്കാൻ അനുയോജ്യമായിട്ടുള്ള ഒന്നല്ല. കാരണം ഇത് വിഷച്ചെടിയുടെ ഗണത്തിൽ പെടുന്ന ഒരു ചെടിയാണ്. ഇതിന്റെ പശയോ മുള്ളോ നമ്മുടെ ശരീരത്തിലേക്ക് തട്ടുകയാണെങ്കിൽ പലതരത്തിലുള്ള മാരകമായിട്ടുള്ള പ്രശ്നങ്ങൾവരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
അതിനാൽ തന്നെ കുട്ടികളുടെ വീടുകളിൽ ഒരു കാരണവശാലും നട്ടുപിടിപ്പിക്കാൻ പാടില്ലാത്ത ഒരു സസ്യം കൂടിയാണ് ഇത്. അതുമാത്രമല്ല ഇത് കൈകാര്യം ചെയ്യുമ്പോൾ വളരെയധികം സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാൻ. ഇതിന്റെ പശയിൽ നല്ല വിഷാംശം അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തിയെ തന്നെ ഇത് ബാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.