നമ്മുടെ വീടുകളിൽ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പൊടികളും മാറാലകളും അഴുക്കുകളും കറകളും എല്ലാം. ഇവയെല്ലാം നീക്കം ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് കുറച്ചു കഴിയുമ്പോഴേക്കും വീണ്ടും പൊടിയും അഴുക്കുകൾ കൊണ്ട് നിറയുകയും ചെയ്യുന്നു.
അതിനാൽ തന്നെ നമുക്ക് ഇത് ഒട്ടും അനുയോജ്യമല്ല. അത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് മാറാലകളും പൊടികളും ഒരിക്കലും കടന്നു വരാതിരിക്കാനും വന്നവയെ എളുപ്പത്തിൽ തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള നല്ല കുറച്ചു റെമഡികളാണ് ഇത് നൽകിയിട്ടുള്ളത്. എഫക്ടീവ് ആയിട്ടുള്ളതും എന്നാൽ നമുക്ക് വളരെ ലാഭകരമായി ചെയ്യാൻ സാധിക്കുന്നതും ആയിട്ടുള്ള നല്ല കുറെ റെമഡികളാണ് ഇവ ഓരോന്നും.
അത്തരത്തിൽ വീടും മുഴുവൻ ക്ലീൻ ചെയ്യുന്നതിന് മുൻപായി ഏറ്റവുമാദ്യം നമ്മുടെ വീട്ടിലുള്ള സെറ്റികളിലും മറ്റും ഒരു പഴയ ഷീറ്റ് വിധിച്ചിടേണ്ടതാണ്. ചെയ്തില്ലെങ്കിൽ സെറ്റികളിലും മറ്റും പൊടികളും മറ്റും അത് കേടായി പോകുന്നതായിരിക്കും. അതിനുശേഷം മാറാല കോലുകൊണ്ട് നമ്മുടെ വീടിന്റെ ചുമരുകളിലും ജനലുകളിലും ഉള്ള എല്ലാ മാറാലയും തട്ടി കളയേണ്ടതാണ്.
അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം കഷ്ടപ്പെട്ട് ചെയ്യുന്ന ഒന്നാണ് സാനിലെ പൊടികളും മറ്റും ക്ലീൻ ചെയ്യുക എന്നുള്ളത്. താഴേക്ക് വീഴുകയും അത് കൂടുതൽ വീട് വൃത്തികേട് ആവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു തലയിണയുടെ കവർ വെള്ളത്തിൽ മുക്കിയതിനു ശേഷം അത് ഫാനിന്റെ ഉള്ളിലേക്ക് ഇട്ടു കൊടുത്തുകൊണ്ട് തുടക്കുകയാണെങ്കിൽ ഒരു തരി പൊടി പോലും താഴേക്ക് വീഴാതെ പെട്ടെന്ന് തന്നെ ക്ലീനായി കിട്ടുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.