ഓരോ വീട്ടിലും നാമോരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് ബാത്ത്റൂമിലെ കറകളും അഴുക്കുകളും കളയുക എന്നുള്ളത്. വളരെയധികം മെനക്കെട്ടാണ് ഓരോ വീട്ടമ്മമാരും ബാത്റൂമിലെ കറയും അഴുക്കുകളും എല്ലാം ക്ലീൻ ചെയ്ത് എടുക്കാറുള്ളത്. എന്നാൽ എത്ര തന്നെ ഉരച്ചാലും കഴുകിയാലും കറകൾ വിട്ടുമാറാതെ അങ്ങനെ തന്നെ നിൽക്കുന്ന കാഴ്ചയും കാണാവുന്നതാണ്. ഇതിനായി പരസ്യങ്ങളിൽ വിശ്വസിച്ച് വളരെ വില കൊടുത്തുകൊണ്ട് പല പ്രൊഡക്ടുകളും വാങ്ങി പരീക്ഷിക്കാറുണ്ട്.
എന്നാൽ നിരാശ തന്നെയാണ് നമുക്ക് ഏവർക്കും ലഭിക്കുന്ന ഫലം. അത്തരത്തിൽ ക്ലീൻ ആകാത്ത ഏതൊരു ബാത്റൂമും ക്ലോസറ്റും വാഷ്ബേസിനും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു എളുപ്പവഴിയാണ് ഇതിൽ കാണുന്നത്. ഒട്ടും പൈസ ചെലവില്ലാത്ത ഒരു മാർഗമാണ് ഇത്. അതുമാത്രമല്ല ചെയ്തു കഴിഞ്ഞാൽ 100% റിസൾട്ട് ലഭിക്കുന്ന ഒരു മാർഗ്ഗം കൂടിയാണ് ഇത്.
അതുമാത്രമല്ല അധികം ഉരച്ച് ബുദ്ധിമുട്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് ഉപയോഗിച്ച് നമുക്ക് എല്ലാം ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഒരു പാത്രത്തിലേക്ക് ഏറ്റവും ആദ്യം അല്പം സോഡാപ്പൊടി ആണ് ഇട്ടു കൊടുക്കേണ്ടത്. പിന്നീട് അതിലേക്ക് ഏതെങ്കിലും പാത്രങ്ങൾ സോപ്പ് ചെറുതായി അരിഞ്ഞതോ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തത് ഇട്ടുകൊടുക്കേണ്ടതാണ്.
അതിനുശേഷം ഒരു രൂപയുടെ ഏതെങ്കിലും ഒരു ഷാമ്പുവും ഒരല്പം വിനാഗിരിയും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. മിക്സിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതൊരു കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. ആ കുട്ടിയുടെ കാർക്കിന്റെ മുകളിൽ ചെറിയ ഹോളുകൾ ഇട്ട് കറപിടിച്ച ബാത്റൂമിലും ടൈലുകളിലും എല്ലാം ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.